ഈ വെള്ളിയാഴ്ച , അതായതു മേയ് രണ്ടാം തീയതി , ഞാന്‍ എന്റ ഫമിലയുമായി കൊയമ്പത്തൂരില് നിന്നും കൊച്ചിക്കൊരു യാത്ര പോയി. വേനലവധി ആയതിനാല്‍ കുട്ടികള്‍ക്കായി എര്പെടുതിയ യാത്ര. വാഹനം ഓട്ടം തുടങ്ങിയത് മുതല്‍ കൊച്ചിയില്‍ പോകും വരെ തുടര്‍ച്ചയായ യാത്രാ തടസ്സങ്ങള്‍ തന്നെ. റോഡു വികസനവും, അഞ്ചു വരി പാതയും, പാലങ്ങളുടെ നിര്‍മാണവും. വരി വരിയായി , ഒന്നിന് പിന്നാലെ ഒന്ന് എന്നാ പോലെ വാഹനങ്ങള്‍, അതും കൊച്ചി വരെയും.
കുറച്ചധികം വര്‍ധിച്ച ചൂടില്‍, അറുപതില്‍ അധികം പ്രായം തോന്നിക്കുന്ന ഭാസ്കരന് എന്ന ഡ്രൈവര്‍, തികഞ്ഞ മാന:സാന്നിധ്യത്തോടെ വേഗത ഏറിയും, കുറഞ്ഞും ഓടിക്കുന്ന കാഴ്ച, സാമാന്യം ഒരു നല്ല ഡ്രൈവറായ ഞാന്‍ ആസ്വദിച്ചു.
പാലക്കാടു വന്നു എന്നറിയിക്കാന്‍ ഇപ്പോള്‍ ഒരു ഫ്ലൈ ഓവര്‍ നിര്‍മിക്കുന്നുണ്ട്. അവിടെ നിന്ന് തെക്കോട്ട് യാത്രയായപ്പോള്‍, തൃശ്ശൂര്‍ വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. എന്നെ അതിസയിപ്പിച്ചത് കേരളത്തിലെ ഇരുപത്തഞ്ചു നിലകളും, പതിനെട്ടു നിലകളുമുള്ള ഗൃഹസമുച്ചയങ്ങളാണ്. കോണ്‍ക്രീറ്റിന്റെ കുത്തനെയുള്ള ബ്ലോക്കുകള്‍. ഓരോ ബ്ലോക്കിലും കുറഞ്ഞത് നൂറു വാസ ഗൃഹങ്ങള്‍! കേരളത്തിന്റെ ആവാസ സംസ്കാരതിന്നു നേര് വിപരീതം!
എനിക്കോര്‍മ്മ വന്നത് എന്റെ ഏടത്തി കുറച്ചു കാലം മുന്‍പ് പറഞ്ഞ വാക്കുകള്‍. മക്കളെല്ലാം ദൂരത്തില്‍ കര്‍മ മണ്ഡലങ്ങള്‍ ഉറപ്പിച്ചപ്പോഴും തന്റെ ഗ്രാമത്തില്‍ സസുഖം താമസിക്കുന്ന എന്റെ ചേച്ചി. കഴിഞ്ഞ പ്രാവശ്യം അവരുടെ മകളുടെ തിരുവനതപുരത്തെ കോണ്‍ക്രീറ്റ് സൌധത്തിന്റെ പതിനൊന്നാം നിലയിലെ വീട്ടില്‍ കൂട്ടിലിട്ട കിളിയെ പോലെ കാണാന്‍ ഇടയായി. ഏടത്തി അന്നെന്നോടു പറഞ്ഞത്, മൂന്നു മാസം താമസിക്കാനആ വന്നത്, എനിക്കിവിടെ ശ്വാസം മുട്ടുന്നു. നാട്ടിലാണെങ്കില്‍ മനസ്സില്‍ മുറുമുറുപ്പ് വന്നാല്‍ എനിക്ക് വസ്ത്രങ്ങള്‍ കല്ലിലടിച്ച് അത് തീര്കാം, അതുമല്ലെങ്കില്‍ വിറകു മുറിച്ചു തീര്‍ക്കാം. ഇവിടെ ശ്വാസം വിടണമെങ്കില്‍ പോലും നമ്മള് തനിയെ വലിക്കണം എന്നാ തോന്നുന്നത്. ഒരു മെഷിനില്‍ നിന്ന് അടുത്തതിലേക്ക്, അങ്ങിനെ ഒടുവിലത്തെ മെഷിനായ വയരിലേക്കും.
വീടുപകരണങ്ങള്‍ വാങ്ങി കൂടുന്നത് പോലെ , സ്ഥലം ലഭ്യമായ സ്ഥലങ്ങളില്‍കൂടെ നാം ഫ്ലാറ്റുകള്‍ വാങ്ങുന്നു. നിര്‍മാതാവിന്റെ ലാഭേച്ച , അവര്‍ കൊടുക്കുന്ന പരസ്യം, കൂടുതല്‍ ഗ്രഹങ്ങള്‍ ഒരേ ഭൂമിക്കു മേലെ കെട്ടി ഉയര്‍ത്തുമ്പോള്‍ നിര്മാതവിനുണ്ടാകുന്ന ലാഭം, മോഹവില... അങ്ങിനെ അങ്ങിനെ....ഇല്ല ഫ്കട്ടുകളുടെ സുരക്ഷിതത്വം, അതും ഒരു മിത്യയാണോ?.. ഓരോരുത്തര്‍ക്കും കാണും ഓരോ വീക്ഷണം.
സൂര്യതാപം ഭൂമിക്കു താങ്ങവുന്നതെയുള്ളൂ, പക്ഷെ നാം പടുത്തുയര്‍ത്തുന്ന കോണ്‍ക്രീറ്റ് സൌധങ്ങള്‍ ഏറ്റ് വാങ്ങുന്ന താപം പുലരുവോളം ആറ്റിയാലും തണുപ്പിക്കാന്‍ ബൂമിക്കാവില്ല. അതിനിടെ കാലത്ത് കതിരവന്‍ രഥത്തില്‍ വീണ്ടും വരും, കൊടുക്കമെന്നു പറഞ്ഞുറപ്പിച്ച തീകതിരുകളുമായി. കൊടുക്കാന്‍ മാത്രമറിയാവുന്ന കതിരവനും കിട്ടിയത് ദഹിപ്പിക്കാന്‍ വിഷമിക്കുന്ന ബൂമാതയും.
റോഡും പാലങ്ങളും നാട്ടിന്നു ഒഴിവാക്കാനാവില്ല. എങ്കിലും രോട്ടിലൂടെ സാഹസം അല്ലെങ്കില്‍ മാന്ത്രിക ജാലം കാട്ടുന്ന വാഹനങ്ങള്‍. ഓരോ വാഹനത്തിലും ഓരോ നടുത്തരക്കാരന്! പുതിയ ജീവിത സാഹചര്യങ്ങളോട് മത്സരിക്കാന്‍, അതിന്റെ പരാജയങ്ങളെയും നൈമിഷിക ജയങ്ങളെയും തന്റെ ആക്സിലേറ്ററില്‍, അതിന്റെ കൈപ്പിടിയില്‍ ഒതുങ്ങന്ന ഒരൊറ്റ കറക്കത്തില്‍ കറക്കി തീര്‍കുന്ന ജീവിതം. എത്തിച്ചേരുക എന്നതിലപ്പുറം വേഗതയെ ആരാധിക്കുന്ന, അല്ല പുല്കുന്ന ജനത. ഓടി എത്തുന്നവരും, ഓടി മറയുന്നവരും.
ഞാന്‍ ഒരു അപകട മരണത്തിന്നു സാക്ഷിയായി എന്റെ ആ യാത്രയില്‍. ആ യുവാവിന്റെ സഹ ധര്‍മിണിയും പിഞ്ചു കുഞ്ഞും തോറ്റുപോയ മത്സരം. ആരോടായിരിക്കും നാം മത്സരിക്കുന്നത്. കള്ള പണത്തില്‍ പടുത്തുയര്‍ത്തിയ
കോണ്‍ക്രീറ്റ് സൌധങ്ങള്‍ മോഹിപ്പിക്കുന്ന കൈ എത്താത്തഉയരങ്ങളില് നമ്മെ മാടി വിളിക്കുന്ന കനക തിളക്കമാണോ അതോ പതിഞ്ഞിരിക്കുന്ന തീക്കനാലോ?

നല്ല എഴുത്ത്
ReplyDelete