ഈ അലകള്ക്ക് മനസ്സിലെ പാപങ്ങളെ കഴുകാനകുമോ?
സ്ത്രീത്വതെ കുറിച്ചുള്ള വര്‍ണനകള്‍ ധാരാളം .
സങ്കല്പം - അവള്‍ ദേവതയാണ് , സ്നേഹത്തിന്റെ മൂര്‍ത്തിയാണ് ,പൂമുഖ വാതില്കല് അവള്സ്നേഹത്തിന്റെ നിലവിളക്കാണ് .
എന്തായാലുംനല്ല ഭര്ത്താവിനു മാത്രം അവള് ഒരു നല്ല ഭാര്യയാവും.നല്ല സുഹൃത്തിനു മാത്രമേ അവളിലെ സൗഹൃദംഅറിയാനാവൂ.നല്ല ഭര്ത്താവും നല്ല സുഹൃത്തും അവളിലെ മാതൃത്വത്തിന് കൂട്ടാണ്.ഈ സൗഹൃദം അവളെ നല്ല മാതാവാക്കുന്നു.
സത്യം- മക്കള് നല്ല അമ്മയെയും ഭര്ത്താവു നല്ല ഭാര്യയെയും കണ്ടെത്തുന്നു.
നാട്ടുനടപ്പ് - അവളോ ഒരു മാതിരി ,ഓ അത് അടിമുടി അഹങ്കാരമാണ് -ധാര്ഷ്ട്യം , അതൊരുഉരുപ്പടിയ , ശ്രമിച്ചാല് വീഴാത്തവളുണ്ടോടെ .....
ഒരു കഥ പറയാം .......
ഇത് അനിതയുടെ കഥയാണ് . അല്ല ശ്യാമിന്റെയും . കാലത്താണ് ചന്ദ്രേട്ടന്റെ ഫോണ് വന്നത്.അനിത മരിച്ചു. പെട്ടെന്ന് മരിക്കുകയായിരുന്നു അനിത.രണ്ടു കുട്ടികളുടെ അമ്മയായിരുന്നു അനിത. നാല്പത്തേഴു വയസ്സ്.
വീടിലും ഓഫീസിലും സ്വസ്ഥത കിട്ടിയില്ല ശ്യാമിന് .രണ്ടു ദിവസത്തെ
ലീവെഴുതി വെച്ച് നേരെ പോയത് ബീച്ചിലേക്ക്. വെയിലുണ്ടായിരുന്നു,എങ്കിലും ബീച്ചിലെ കാറ്റില് എല്ലാം മറന്നു ശ്യാമിരുന്നു. സ്വര്ണ നിറമായിരുന്നു മണലിനും വെയിലിനും. കറുത്ത തിരകളില് വെള്ളിയുടെ നിറത്തില് രേഖകള് ആരോ വരയുന്നുണ്ടായിരുന്നു. തിരയ്കള്കെന്ന്പോലെ മനസ്സിനും വ്യക്തതയും സ്ഥിരതയും കിട്ടിയില്ല.ഒന്നിന് പിന്നാലെ , എന്നാല് നിലക്കാതെ അലയടിച്ചുകൊണ്ടിരുന്നു.
അനിത....
അവര്‍ അവസാനമായി കണ്ടത് പത്തു വര്ഷംമുന്പാണ്.വീടിനടുത്തെ ബസ്റ്റൊപ്പിലു ബസ് കത്ത്നില്കുകയായിരുന്നു അനിതയും ഭര്ത്താവും.അന്നാണ്അനിത രമേഷിനെ ശ്യാമിനു പരിചയപ്പെടുത്തിയത്. "ഞങ്ങളോന്നായി പഠിച്ചതാണ് , ഞാന്‍ എന്റെ സംശയങ്ങള്ചോതിക്കുക ഈ ശ്യാമിനോടാണ് ",എന്നൊക്കെ അനിത വാചാലയായി.
രമേശ് ബാങ്കിലാണ് ആണ്. ശ്യാമിന്നരിയാമായിരുന്നിട്ടും ഒന്നുമരിയതതുപൊലെ രമേഷിനെ പരിചയപ്പെട്ടു. എന്നെക്കാളും പോക്കമുണ്ടായിരുന്നു അയാള്ക്ക്, ശ്യാം മനസ്സില്‍ വിചാരിച്ചു, . വെളുത്ത് ഒത്ത വണ്ണമുള്ള അയാളെ ഒറ്റ നോട്ടത്തില് ഒരുപോലീസുകാരനെ ഓര്മിപ്പിക്കും . അനിതബാഗ്യവതിയാണ് . ശ്യാം വിചാരിച്ചു.
ഇടക്ക് ശ്യാം അനിതയെ നോക്കിയപ്പോള് അവളുടെ കണ്ണുകള്കലങ്ങിയിട്ടുണ്ടായിരുന്നു. ശ്യാമിന്നു എക്കാലവും ജീവിക്കാന്പ്രേരിപ്പിച്ച ആ ചിരി മായ്ഞ്ഞു പോയിരുന്നു.എന്തോനോക്കാനെന്ന പോലെ അനിത മുഖം എതിര് ഭാഗത്തേക്ക്തിരിച്ചു. ശ്യാമിന്റെ കൈ വിറക്കാന് തുടങ്ങി. അയാള്‍ പെട്ടെന്ന് രേമെഷിനെ നോക്കി. അയാള് വേറെന്തോനോക്കുകയായിരുന്നു. ഈശ്വരാ ...കല്യാണം കഴിഞ്ഞുവറ്ഷം ആറായി . ആദ്യത്തെ മകന് ഒന്നാം ക്ലാസ്സിലും.എന്നിട്ടും.....
പെട്ടെന്ന് ബസ്സിന്റെ ശബ്ദം. അടുത്തുള്ള വളവിലൂടെ ബസ്സ് നിന്നപ്പോള് ശ്യാം ഒരു വിധം രമേഷിന്നു കൈകൊടുത്തു. അയാളുടെ കണ്ണുകള്‍ അനിതയിലയിരുന്നു.പിരിയാന്‍ വിഷമം തോന്നി.ബസ്സില് കയറുമ്പോള് വിതുമ്പിക്കൊണ്ട് പുറത്തേക്കു നോക്കുന്ന അനിത.. ശ്യാമിന്റെ മനസ്സ് വിതുമ്പി . അനിതയ്ക്ക് ഒന്നുംമറക്കാന് കഴിഞ്ഞില്ലെന്നുണ്ടോ? അല്ലെങ്കിലും ഓരോമനസ്സിന്നും ഓരോ വ്യാപ്തിയാണ്. ചിലരില് അതങ്ങനെകിടക്കും.
കുറെ വര്ഷങ്ങള്ക്കു ശേഷം വീണ്ടും പിരിയുകയാണ്എന്ന് ശ്യാമിന്നു തോന്നി .ഞങ്ങളെ അകറ്റിയത് ബസ്സാണോ അതോ രമേഷാണോ....അതോ...
അന്ന് അനിതയുടെ വീട്ടുകാരുടെ ശക്തമായഎതിര്പ്പുണ്ടായിരുന്നു. ഇന്നത് ശരിയാണെന്ന് ശ്യാമിന്നു മനസിലാക്കാന്‍ കഴിയുന്നുണ്ട്.പക്ഷെ അന്ന് ഒന്നുംകാണാനും കേള്ക്കാനും തയ്യാറായില്ല അവര്‍ ..ഒരേ ക്ലാസ്സില്പഠിക്കുന്ന രണ്ടുപേര്, വയസ്സിന്റെ പരിമിതി,അവര്‍ക്കെന്നല്ല ആര്കും അത് പൊരുത്തപ്പെടാന്പ്രയാസമാണ്.
അപക്വമായ വയസ്സിനു കാണുന്ന വഴിയെല്ലാംസ്വന്തമാണെന്ന് തോന്നും. ആദ്യം തോന്നും എല്ലാം നേടിയെന്നു.ദൂരമേറെ പിന്നിട്ടാല്‍ തോന്നും ഈ വഴിക്ക് വരേണ്ടിയിരുന്നില്ല എന്ന്.
ബസ് പോയ വഴിയേ കുറെനേരം നോക്കി നിന്നു ശ്യാം .എവിടേക്ക് പോകണം
എന്നറിയാതെ നടന്നു.
ഒന്നിനും പറ്റാത്തവന്‍. -സ്വയം ശപിച്ചു കൊണ്ട് നടന്നു.
"ഇല്ല ഇനി കാണാന്‍ പാടില്ല" ! കുറെ നടന്നപ്പോള് അയാള്‍ മനസ്സിലുറപ്പിച്ചു. അനിതയ്കിന്ന് രണ്ടു കുട്ടികളുംഭര്ത്താവും ഉണ്ട്. ഇനിയും ആരെയും കരയിക്കരുത്. ഈവഴികള് അനിതയുടെ കണ്ണുനീര് വീണതാണ്.
എല്ലാ ദിശയും ഒരെയിടതെക്ക് പോകുന്നതുപോലെ. ഏതു വഴിയെ പോകണം?. ഈ വഴിഎനിക്കുള്ളതല്ല എന്ന പോലെ വന്ന വഴിയിലൂടെ തിരിച്ചുനടന്നു. ഇനിയുമെത്ര പോകണം? മനസ്സും ശരീരവും തളരുന്നപോലെ.
വഴിയില് അമ്മയെ നഷ്ടപ്പെട്ട കുട്ടിയുടെ ചേഷ്ടകള് ഞാന്കാണിച്ചുവോ ഞാന് ?..... ശ്യാം സന്തേഹിച്ചു .
" എന്താ , ആരെയാ തിരയുന്നത്?" തൊട്ടു മുന്നുല് ചന്ദ്രേട്ടന്!.!! . അനിതയുടെ ഏട്ടനാണ്. " " നീ അനിതയും ഭര്ത്താവിനെയുംകണ്ടോ? " അവര് ബസ്സിനു വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.ഞാന് നമ്മുടെ രാഘവേട്ടന്റെ പീടിക വരെപോയതായിരുന്നു."
" ആ അവരിപ്പോള് ബസ്സ് കയറിയാതെ ഉള്ളൂ. ഞങ്ങള്കണ്ടു." ശ്യാം പറഞ്ഞു..
അന്ന് ചന്ദ്രേട്ടന് എന്റെ കണ്ണുകളില് സൂക്ഷിച്ചു നോക്കിയത് ഇന്നും ശ്യാം ഓര്‍ത്തു. ചന്ദ്രേട്ടനാണ് എന്നെ അന്നത്തെ വിഷമ സമയത്ത് ഞങ്ങളുടെ കൂടെ നിന്നത്, അയാള്‍ ഓര്‍ത്തു.
പിരിയേണ്ടി വന്നു. അച്ഛന്‍റെ വാക്കുകള്‍, അത് ഇതുവരെ തെറ്റിച്ചിട്ടില്ല.അനിസരിചിട്ടെ ഉള്ളൂ. അമ്മയുടെ കണ്ണുനീര്.. ------ . -ഞാനിന്നും ഒരു കുട്ടി തന്നെയാണ്. വലിയ തീരുമാനങ്ങള്‍ സ്വന്തമായെടുക്കാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല എന്ന് തോന്നി .
ഒരേ പ്രായത്തിലുള്ള ആണ്‍ കുട്ടിക്ക് അതെ പ്രായത്തിലുള്ള പെണ്കു്ട്ടിയുടെ പക്വത ഉണ്ടാവില്ലെന്ന് ഇന്നയാള്‍ക്ക് മനസ്സിലാകും. അന്ന് അതൊന്നും മനസ്സിന്റെ പ്രശ്നമായിരുന്നില്ല.
ഈ മകന്‍ ജയിക്കുകയനുണ്ടായത്.
അന്ന് ശ്യാം കോഴിക്കോട്ടേക്ക് പോയി, അച്ഛന്‍ പറഞ്ഞ ഓഫീസില്‍ ജോലിയില്‍ ചേര്‍ന്നു. അച്ഛന്റെയും അമ്മയുടെയും മുഖത്ത് മകനെ തിരിച്ചു കിട്ടിയ സന്തോഷം!
അനിത കരഞ്ഞുവീങ്ങിയ കണ്ണുകളുമായി ശ്യാമിനെ തേടി അവളുടെ വീട് ചുറ്റി നടക്കുന്നത് അയാള്‍ക്ക് കാണാം.
ഒരു വിദ്യാര്ഥിറ സ്കൂള്‍ മാറുന്നത് പോലെ ശ്യാം കോഴിക്കോട്ടേക്ക് മാറി.പുതിയ സൌഹൃദങ്ങള്‍ പഴയതിനെ മായ്ക്കുന്ന ലാഘവത്തോടെ. എന്നാലും സായാന്ഹങ്ങള്‍, മനസ്സില്‍ പിരിമുരുക്കങ്ങളുടെ വേലിയേറ്റം . ശരിയും തെറ്റും, പുത്തന്‍ സൌഹൃദങ്ങള്ക്ക്ക വിലങ്ങുകളായി . അയാള്‍ വെസ്റ്റ് ഹില്‍ കടപുറത്തു കാലും നീട്ടിയിരിക്കും. അയാളുടെ നെടുവീര്പുകള്‍ തിരകള്‍ക്ക് ആവേശത്തെ ഉണ്ടാക്കി.
കാലില്‍ തട്ടി തിരിച്ചു പോകുന്ന തിരകള്‍ . തീരത്തിന്‍റെ ,അശുദ്ധി മുഴുവന്‍ കഴുകിക്കളയുന്ന ഈ അലകള്‍ക്എന്റെ മനസ്സിലെ പാപങ്ങളെ കഴുകാനകുമോ?
ശ്യാം കിടന്നു, അവന്നുചുറ്റും പ്രപഞ്ചം തിരകളിലൂടെ കാലത്തെ മുന്നിലേക്ക് തിരിക്കാന്‍ പ്രയാസപ്പെടുന്നത് കണ്ടുകൊണ്ട്.